ലണ്ടൻ: ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടനിൽ അധികാരത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി കോട്ടയംകാരനായ സോജൻ ജോസഫ്. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എം പി ആയാണ് സോജൻ ജോസഫ് വിജയിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ. ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് മേധാവിയുമാണ് അദ്ദേഹം.