കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിലെ പാത. ഇന്ന് രാവിലെ കുന്നുംപുറത്ത് പൈലിങ് ജോലികൾ ആരംഭിച്ചു.
നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് കാക്കനാട് ഭാഗത്തേക്ക് മെട്രോയുടെ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 2026 മാർച്ചിനു മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.