ഗുവാഹത്തി: അസം പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 38 ആയി. ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങളും ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
