തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പവർപാക്ക് പോളിമേഴ്‌സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനി യിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്താകെ കറുത്ത പുക ഉയർന്നു. പുക ഉയരുന്നത് ശ്രെദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ ഫയർഫോഴ്‌സ് നെ വിവരമറിയിക്കുന്നത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്.
