തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ കനക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലേർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡുകളിൽ വെള്ളം കയറി തുടങ്ങി. നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്