കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴികളിൽ എച് 5 എൻ 1 കണ്ടെത്തിയത്. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിക്കും.
ഒരു കിലോമീറ്റർ മുതൽ പത്ത് കൊലോമീറ്റർ വരെ ചുറ്റളവിലുള്ള മേഖല നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ 7 ദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു.