ജി എസ് ടി തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന വ്യാപകമായി റെയ്‌ഡ് നടത്തി. 2 പേരെ കസ്റ്റഡിയിൽ എടുത്തു. വ്യാജ ജി എസ് ടി ബില്ലുകൾ ഉപയോഗിച്ചു 1000 കോടി രൂപയുടെ വ്യാപാരം നടത്തിയതായാണ് റിപ്പോർട്ട് . 300 ഉദ്യോഗസ്ഥർ പരിശോധനക്കായി ഇറങ്ങിയിട്ടുണ്ട്. പ്രധാനമായും ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിനു സാധ്യതയുണ്ട്. വ്യാപാരവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജി എസ് ടി രെജിസ്ട്രേഷൻ കണ്ടെത്തി.
