എറണാകുളം: ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്. കാക്കനാട് ഇൻഫോപാർക്കിനുള്ളിൽ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് വലിയ ഗതാഗതകുരുക്കാണ് ഉണ്ടാക്കിയത്.
രവിപുരത് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി നിറഞ്ഞു. കളമശ്ശേരി ഭാഗത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. അപ്രതീക്ഷിതമായി കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.