തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറിക്കിയവർക്കെതിരെ കേസ് എടുത്ത് സൈബർ പോലീസ്. പ്രിത്വിരാജാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങൾ എന്നിവ കൈവശം വയ്‌ക്കുന്നവർക്കും പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്.