തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വ്യാപക വെള്ളക്കെട്ട്. കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത മഴയിലാണ് വെള്ളക്കെട്ട് ഉണ്ടായത്.
ശനിയാഴ്ച മുതൽ മഴ കൂടുതൽ ശക്തമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.