കണ്ണൂർ : വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും. പ്രണയ വൈരാഗ്യത്തിലാണ് വിഷ്ണുപ്രിയയെ ശ്യാംജിത് കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 22 നു ആയിരുന്നു സംഭവം നടന്നത്.
കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ ശ്യാംജിത് വിഷ്ണുപ്രിയയുടെ തലക്ക് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്താണ് കൊലപ്പെടുത്തിയത്.