ന്യൂഡൽഹി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് എയർ ഇന്ത്യ. ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവിസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടും കമ്പനിയുടെ വിശ്വാസ്യതക്ക് നേരിട്ട കോട്ടവും കണക്കിലെടുത്താണ് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനി യുടെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നാണ് വിശദീകരണം.