ബജറ്റ് പ്രതീക്ഷ അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സപ്ലൈകോ. വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇത്തരം ഔട്ട്ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി.
സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്.