കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ‘മാസപ്പടി’ ആരോപണത്തില്‍ കേന്ദ്രം അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥരാണ് മാസപ്പടി പരാതിയില്‍ അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആലുവയിലെ സി.എം.ആര്.എല്‍. ഓഫീസിലെത്തിയ അന്വേഷണസംഘം പരിശോധന തുടരുകയാണ്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആര്.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്.
