കൊച്ചി: കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു യാത്രക്കാർ ചേർന്ന് പ്രതിക്ഷേധിച്ചത്. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.
