കൊച്ചി: പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റുള്ളവർ ചെറുതാണെന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.
