എറണാകുളം: പ്രശസ്ത എഴുത്തുകാരി കെ.ബി ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തൃപ്പൂണിത്തുറയിൽ വച്ച് നടക്കും.
മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയിൽ വിഎംസി നാരായണ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് 1നാണ് ശ്രീദേവി ജനിച്ചത്. കെ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടാണ് ഭർത്താവ്.
യജ്ഞം, മൂന്നാം തലമുറ, ചനക്കള്ള്, മുഖത്തോട്, തിരിയുഴിച്ചിൽ, കുട്ടിതിരുമേനി തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ജീവിതം തുറന്ന് കാട്ടിയ ശ്രീദേവി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.