സലാർ കളക്ഷനിൽ കുതിക്കുന്നതിനിടെ പ്രഭാസിന്റെ അത്യുഗ്രം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പ്രഭാസ് നായകനായെത്തുന്ന രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തത്. പൊങ്കൽ സംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്.
മാരുതി ദാസരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് രാജാ സാബ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. റൊമാന്റിക് ഹൊറർ ചിത്രമാണിതെന്ന് മാരുതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.