കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം ; ടിക്കറ്റ് നിരക്കിലും ഇളവ്

Breaking Kerala

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയതായി ആരംഭിച്ച ഈ സംവിധാനം കെ.എം.ആർ.ആൽ ആസ്ഥാനത്ത് നടി മിയ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്‌റയും ചടങ്ങിൽ പങ്കെടുത്തു. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ സന്ദേശമയയ്‌ക്കുക. തുടർന്ന് ടിക്കറ്റ് ബുക്കിംഗ് നിർദ്ദേശങ്ങൾ ലഭിക്കും. ശേഷം യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ടിക്കറ്റിംഗിന് പത്ത് ശതമാനം ഇളവും ലഭിക്കും.

ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനും ഇതിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *