അറബിക്കടലിൽ ലൈബീരിയൻ ചരക്കു കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതിന് പിന്നാലെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് കപ്പലിലെ ജീവനക്കാർ. ‘എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്‌ക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യൻ ജീവനക്കാർ വ്യക്തമാക്കി.
സേനയുടെ വിമാനം വെള്ളിയാഴ്ച രാവിലെ മുതൽ കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ജനുവരി നാലിനാണ് കിഴക്കൻ സൊമാലിയൻ തീരത്തിന് 300 നോട്ടിക്കൽ മൈൽ അകലെ വെച്ച് എം.വി ലില നുർഫോക് എന്ന ലൈബീരിയൻ ചരക്കുകപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിലാകുന്നത്.
