ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പിണറായി വിജയന് പകരമായാണ് സജി ചെറിയാൻ ഉദ്ഘാടനം നടത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാത്തതിനാലാണ് മുഖ്യമന്ത്രി എത്താതിരുന്നത്.
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാണ്. വെപ്പ് , ചുരുളൻ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.