കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയില്‍പ്പാത വൈകില്ലെന്ന് സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്കായി രണ്ട് അലൈന്മെന്റുകള് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ടോക്കണ്‍ തുകയായി ശബരി റെയില്‍പ്പാതയ്ക്ക് ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഇനി സഹകരിക്കേണ്ടതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ശബരിമലയ്ക്ക് ഏറ്റവും അടുത്തെത്തുംവിധം റെയില്‍പ്പാത നിര്‍മ്മിക്കാനുള്ള ആലോചനയാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാനത്തെ 35 സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനുകളാക്കി വികസിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.