തിരുവനന്തപുരത്ത് രണ്ട്‌ വയസുകാരിയെ തട്ടിക്കൊണ്ട്‌പോയി ; തിരച്ചിൽ തുടരുന്നു

Breaking Kerala

തിരുവനന്തപുരം പേട്ടയിൽ രണ്ട്‌ വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി പരാതി ലഭിച്ചു. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.

സമീപത്തുള്ള സി. സി ടീവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195, 94979 47107, 94979 60113, 94979 80015, 94979 96988 , 112 എന്ന നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *