ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

Breaking

ഒമാനിലെ സൊഹാറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് പ്രവാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അല്‍ അവാഹി വ്യാവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒമാനില്‍ ഇറാന്റെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ തകര്‍ത്തതിന്റെ അവശിഷ്ടവും മറ്റൊരു ഡ്രോണും പ്രദേശത്ത് പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടത് ഒമാന്‍ സ്വദേശികളല്ലെന്നും വിദേശികളാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *