ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇന്നലെ രാത്രി പോലീസു സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും സമഗ്രമായ പരിശോധന നടത്തിയങ്കിലും സ്ഫോടന വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് സിറ്റി പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ സന്ദേശം കിട്ടിയത്. അദ്ദേഹത്തിൻറെ മൈലാപ്പൂരിലെ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.
