Friday, February 07, 2025

Sports

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

KERALA

വരും മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച വരെ മൽസ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിൽ ഇന്ന് എൽ ഡി എഫ് , യു ഡി എഫ് ഹർത്താൽ

വയനാട്: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് യു ഡി എഫ് , എൽ ഡി എഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരുമുന്നണികളും അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലതെന്നുൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരായാണ് എൽ ഡി എഫ് ഹർത്താൽ.

Entertainment

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; അഷ്ടമി ദർശനം 23 ന്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കോടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നാല് നടക്കലും രാപ്പകൽ തുറന്നിടും. 23 നാണ് വൈക്കത്തഷ്ടമി. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

തീയേറ്ററുകളിൽ ഹൗസ് ഫുള്ളായി ‘ കഥ ഇന്നുവരെ ‘ പ്രദർശനം തുടരുന്നു

ബിജു മേനോൻ, അനുശ്രീ, നിഖില വിമൽ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ കഥ ഇന്നുവരെ ‘. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയൊരു സാന്നിധ്യം തന്നെ തീയേറ്ററുകളിൽ ഉണ്ടായി. പടം സൂപ്പർ ഹിറ്റായി തന്നെ തീയേറ്ററുകളിൽ തുടരുകയാണ്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാൻ സാധിക്കുന്ന ഒരു നല്ല പ്രണയചിത്രമാണ് ‘ കഥ ഇന്നുവരെ ‘ […]

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 49 പള്ളിയോടങ്ങളാണ് ഇത്തവണ വള്ളം കളിക്ക് മാറ്റുരക്കുന്നത്. ഉച്ചക്ക് 2 മണിക്കാണ് വള്ളംകളി തുടങ്ങുന്നത്. ജലമേള പ്രമാണിച്ച് ഇന്ന് പത്തനംതിട്ട ജില്ലക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Follow Us